തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തീരുമാനം. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗികരിച്ചു. പ്രോസിക്യൂഷൻ അനുമതി തേടി ഗവർണറെയും സ്പീക്കറെയും സമീപിക്കും. കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും. ബാറുകൾ തുറക്കുന്നതിന് കോഴ നൽകിയെന്ന് ബിജു രമേശിൻറെ വെളിപ്പെടുത്തലിലാണ് അന്വേഷണം.
യു.ഡി.എഫ് സർക്കാരിൻറെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്ക് 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജു രമേശിൻറെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹാഫിസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London