തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള വിജിലൻസ് അന്വേഷണവും കെ. എം ഷാജിക്കെതിരായ അന്വേഷണത്തിന് അനുമതി നൽകിയതും രാഷ്ട്രീയ പ്രതികാരത്തോടയുള്ള നടപടിയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. സ്പീക്കർ ശ്രീരാമകൃഷ്ണൻ സംസ്ഥാന സർക്കാരിൻറെ ചട്ടുകമായി സ്പീക്കർ പ്രവർത്തിച്ചു എന്നും ഹസ്സൻ പറയുന്നു.
വിജിലൻസ് അന്വേഷണത്തിന് ഗവർണർ അനുമതി നൽകാത്തതിനാലാണ് സ്പീക്കർ അനുമതി നൽകിയത്. സ്പീക്കർക്കെതിരെ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇതിൻറെ പ്രതികാരമാണ് സ്പീക്കർക്ക് ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിനാണ് ഷാജിക്കെതിരെ കേസെടുപ്പിച്ചത്. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൻറെ പശ്ചാത്തലത്തിൽ ധനമന്ത്രി രാജിവെക്കണം. മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഹസൻ വ്യക്തമാക്കി.
© 2019 IBC Live. Developed By Web Designer London