പാലാ എംഎൽഎ മാണി സി കാപ്പൻറേത് കാലുമാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണിത്. എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരും. എൽഡിഎഫ് സ്ഥാനാർഥി തന്നെ പാലായിൽ ഇനിയും ജയിക്കും. മാണി സി കാപ്പൻ പോയത് എൽഡിഎഫിനെ ബാധിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.
അനുചിതമായ നടപടിയാണ് മാണി സി കാപ്പനിൽ നിന്ന് ഉണ്ടായതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ദേശീയ നേതൃത്വം നിലപാട് അറിയിക്കുന്നതിന് മുമ്പ് തീരുമാനം പ്രഖ്യാപിച്ചത് അനുചിതമാണ്. എൽഡിഎഫിൽ നിൽക്കെ യുഡിഎഫുമായി കരാറുണ്ടാക്കി. എൻസിപി ഇപ്പോഴും എൽഡിഫിൻറെ ഭാഗമാണ്. എൽഡിഎഫ് വിടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എൽഡിഎഫ് സർക്കാറിനെ ദുർബലപ്പെടുത്തുന്ന ഒന്നും എൻസിപി ദേശീയ നേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
എൽഡിഎഫ് വിട്ടെന്ന് മാണി സി കാപ്പൻ ഇന്ന് രാവിലെയാണ് വ്യക്തമാക്കിയത്. യുഡിഎഫിൽ ഘടക കക്ഷിയാകും. എൻസിപി എൽഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുൽ പട്ടേലും ഇന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡൽഹിയിൽ നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയ മാണി സി കാപ്പൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London