തിരുവനന്തപുരം: പ്രത്യേക നിയമസഭ വിളിച്ചു ചേർക്കാനുള്ള അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. നിയമസഭ എപ്പോൾ ചേരണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഗവർണർ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്നും വിജയരാഘവൻ അറിയിച്ചു.
സർക്കാരിൻറെ അഭ്യർഥന നിരാകരിച്ചതോടെ ഒരു തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഇത് ഗവർണർ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയർന്ന നിലവാരത്തെ പരിഗണിക്കാത്തതുകൊണ്ടാണെന്നും ഗവർണർ ഇത്തരം കാര്യങ്ങൾ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്നും വിജയരാഘവൻ വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London