വെടിവെയ്പ് കേസിലെ പ്രതി വികാസ് ദുബെ കൊല്ലപ്പെട്ടു. മധ്യപ്രദേശില്‍ നിന്ന് കാണ്‍പുരിലേക്ക് വരുന്നവഴിയാണ് സംഭവം. യാത്രയ്ക്കിടെ സഞ്ചരിച്ച വാഹനം ഇടയ്ക്കു വെച്ച് അപകടത്തില്‍ പെടുകയും തുടര്‍ന്ന് ദുബെ രക്ഷപെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് മൂന്ന് പോലീസ് വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍പെട്ടത്. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
്വികാസ് ദുബെയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വഴിപാടുകള്‍ നടത്താന്‍ ക്ഷേത്രത്തിനുള്ളില്‍ കയറുന്ന സമയത്ത് കടയുടമ വികാസ് ദുബെയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്, പോലീസുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. വികാസ് ദുബെയ്ക്കായി യുപി പോലീസ് ഉത്തരേന്ത്യ ഒട്ടാകെ കര്‍ശന പരിശോധന നടത്തിവരികയായിരുന്നു.
© 2019 IBC Live. Developed By Web Designer London