‘വല്ല്യ കലാകാരൻമാരാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, അരങ്ങില്ലെങ്കിൽ കാര്യം കഴിഞ്ഞു’ വിനോദ് കോവൂരിന്റെ ഹൃസ്വ ചിത്രത്തിലെ കഥാപാത്രത്തിന്റെ സംഭാഷണ ഭാഗമാണിത്. കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങ് ഉണരുന്നതും കാത്ത് കിടക്കുന്ന ആയിരക്കണക്കിന് കലാകാരൻമാരുടെ അവസ്ഥ ഈ ഒരൊറ്റ സംഭാഷണത്തിലൂടെ വിനോദേട്ടൻ കാട്ടിത്തരുന്നുണ്ട്. തന്റെ ഹ്രസ്വ ചിത്രത്തിലൂടെ പതിനായിരക്കണക്കിന് വരുന്ന ഇടത്തരം കലാകാരൻമാരുടെ സമകാലിക ജീവിത പ്രതിസന്ധികളാണ് ഇവിടെ തുറന്ന് കാട്ടുന്നത്. കയ്യടികളും, ആർപ്പുവിളികളും നിലച്ച്, വേദികളിൽ നിന്നും മാറി അണിയറയിൽ ജീവിത പ്രാരാബ്ദങ്ങളോട് ഏറ്റുമുട്ടുന്ന ഒരു വലിയ സമൂഹമുണ്ടിവിടെ. ആ വലിയ സമൂഹത്തെയാകെ പ്രതിനിധാനം ചെയ്യാൻ ചിത്രത്തിലൂടെ വിനോദേട്ടന് സാധിച്ചിട്ടുണ്ട്.
കലാകാരൻമാരെ കാണാനും കേൾക്കാനും വേദിക്കു മുന്നിൽ വരുന്ന ലക്ഷങ്ങളായ ജനങ്ങൾ ഈ ദുരിത കാലത്ത് അവരുടെ ജീവിത പ്രശ്നങ്ങൾ കൂടി കാണേണ്ടതുണ്ട്. ചുറ്റും സ്തുതി പാടകരുമായി ആഡംബരത്തിന്റെ മണിമാളികകളിൽ കഴിയുന്ന താര രാജാക്കന്മാരെ പോലെയല്ല, മാസത്തിൽ രണ്ടോ മൂന്നോ പ്രോഗ്രാമുകൾ കിട്ടി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്ന ഇടത്തരം കലാകാരൻമാരുടെ കാര്യം വലിയ കഷ്ടത്തിലാണ്. വേദികൾ ഉണർന്ന് ജീവിതത്തിന്റെ വർണ്ണ വസന്തകാലം വിദൂരമല്ല എന്ന പ്രത്യാശ കൂടി പങ്കുവച്ച് കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഇതു പോലെ ഒരു ജീവിത പങ്കാളി മനുവിനുള്ളതുപോലെ എല്ലാ കലാകാരന്മാർക്കും ഉണ്ടായിരുന്നെങ്കിൽ, കൊറോണയല്ല കൊടുംകാറ്റ് വന്നാലും മനസ്സുലയില്ല.! ഇല്ലായ്മയിലും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിലും തോളോട് ചേർന്ന് നിൽക്കാൻ കഴിഞ്ഞാൽ സഹായിക്കാൻ ആരുമില്ലെങ്കിലും നമ്മുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ അവർക്കു കഴിഞ്ഞാൽ ജീവിതം ജീവിച്ചു തീർക്കാൻ കഴിയും. സ്നേഹത്തോടെ. ഇത്രയും നല്ലൊരു സ്ത്രീ കഥാപാത്രം. സ്വപ്നങ്ങളിൽ മാത്രമല്ല എന്ന് തെളിയിച്ചിരിക്കുന്നു. മായയും മനുവും ആസ്വാദകരുടെ മനം കുളിർപ്പിക്കാൻ കാരണക്കാരാവും തീർച്ച !
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London