കൊച്ചി: ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ജനദ്രോഹ നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെന്ന് പരിഹാരം തേടാൻ സൗകര്യമുണ്ടായിരുന്ന ഭരണ സിരാ കേന്ദ്രത്തിൽ സെക്രട്ടറിയറ്റിനുള്ളിൽ നിന്ന് ആരെങ്കിലും വിളിച്ച് ശുപാർശ ചെയ്താൽ മാത്രമേ ജനങ്ങളെ അകത്തേയ്ക്ക് കടത്തി വിടൂ എന്നത് ന്യായീകരിക്കാനാവില്ല. വിവിധ ജില്ലകളിൽ നിന്ന് നൂറുകണക്കിന് പേരാണ് ദിവസവും മന്ത്രിമാരേയും, ഉദ്യോഗസ്ഥരെയും കണ്ട് പരാതി അറിയിക്കാനും, രേഖകൾ കൈമാറാനും എത്തുന്നത്.
മുൻപരിചയമില്ലാത്ത ഉദ്യോഗസ്ഥരെ കാണാനെത്തുന്ന ജനങ്ങളെ അമ്പരപ്പിക്കുന്ന ഈ പരിഷ്ക്കാരം എത്രയും വേഗം റദ്ദാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ടി.ജെ പീറ്റർ , ഡോ. പി.വി. പുഷ്പജ, അഡ്വ. ജി. മനോജ് കുമാർ , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London