ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന വി കെ ശശികല ജനുവരിയോടെ ജയില്‍ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗ്ലൂരു ജയില്‍ അധികൃതര്‍ അറിയിച്ചു. പിഴ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജയില്‍ മോചനം ഫെബ്രുവരി 27 വരെ നീളും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ജയില്‍ അധികൃതരുടെ മറുപടി.
ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ ഈ മാസം ആദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഷെല്‍ കമ്പനികളുടെ പേരില്‍ പോയസ് ഗാര്‍ഡനില്‍ ഉള്‍പ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂര്‍ണമായി പിടിച്ചെടുത്തത്. ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമെന്നും കോടതിയെ സമീപിക്കുമെന്നും മന്നാര്‍ഗുഡി കുടുംബം വ്യക്തമാക്കിയിരുന്നു.
© 2019 IBC Live. Developed By Web Designer London