തെരഞ്ഞെടുപ്പ് ചെലവിന്റെ പേരിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രചാരണത്തിൽ സിപിഐഎം ധാരാളിത്തം കാണിക്കുന്നു. കോടികൾ ചെലവഴിച്ചുള്ള പി ആർ വർക്കാണ് ചെയ്യുന്നത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരൻ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം ഇരട്ട വോട്ട് ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. താൻ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത്. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്. കള്ളവോട്ടിന്റെ പിൻബലത്തിൽ ജയിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London