പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ അറങ്ങേറി. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നില്ല. അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. പാക് ദേശീയ അസംബ്ലി പിരിഞ്ഞു. പാകിസ്താൻ ഇനി വോട്ടെടുപ്പിലേക്ക് കടക്കുമെന്നാണ് സൂചന. രാജ്യത്തെ അസ്ഥിരമാക്കാനുള്ള നീക്കത്തിന് തടയിട്ടതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു. വിദേശ അജണ്ട നടപ്പാക്കാൻ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തയാറാക്കാൻ ജനത്തോട് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. ഇതിനിടെ പാകിസ്താനിൽ സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നൽകിയിരുന്നു.
രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാൻ ഖാൻ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. അതിനിർണായകമായ ഈ ദിവസത്തെ നേരിടാൻ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചിരുന്നത്. അവിശ്വാസ പ്രമേയത്തിൽ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോൽവി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാൻ പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London