മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി.എസ്. നവംബർ 19ന് ആശുപത്രിവിട്ട ശേഷം വീട്ടിൽ പൂർണവിശ്രമത്തിൽ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. സന്ദർശകരെ ഉൾപ്പെടെ കർശനമായി വിലക്കിയിരുന്നു.
സന്ദർശകരെ പോലും അനുവദിക്കാതെ ക്വാറന്റൈനിലായിരുന്നു വി എസ്. എന്നാൽ അദ്ദേഹത്തെ പരിചരിക്കുന്ന നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിശോധന നടത്തിയതെന്നും അതിലാണ് കൊവിഡ് പോസിറ്റീവായതെന്നും വി.എസിന്റെ മകൻ വി.എ അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അരുൺകുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പ്;
മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കൊവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കൊവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കൊവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London