കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ഐ.ടി സെൽ ചീഫ് കോർഡിനേറ്ററായി മാമ്പുഴക്കരി വി.എസ് ദിലീപ് കുമാറിനെ നിയമിച്ചു. നിലവിൽ സംസ്ഥാന കോർഡിനേറ്ററായിരുന്ന ദിലീപ് ഐ ടി വിദഗ്ദ്ധനും നിരവധി സാമൂഹ്യ, സാംസ്ക്കാരിക സംഘടനകളുടെ ഭാരവാഹിയുമാണ്. ചീഫ് കോർഡിനേറ്ററും വിവിധ ജില്ലകളിൽ നിന്നായി എട്ട് സംസ്ഥാന കോർഡിനേറ്റർമാരും, പതിന്നാല് ജില്ലാ കോർഡിനേറ്റർമാരും അടങ്ങുന്നതാണ് സംസ്ഥാന ഐ.ടി.സെൽ.
സംസ്ഥാന കോർഡിനേറ്റർമാരായി സി.വി രമേശ് (കാസർഗോഡ്), അഡ്വ: കരോൾ മാത്യൂസ് സെബാസ്റ്റ്യൻ (എറണാകുളം), ഷംസുദ്ദീൻ പി.ഇ (വയനാട്), എൻ.സുരേഷ് ബാബു (കോട്ടയം), എം .പി മുരളീകൃഷ്ണൻ (ആലപ്പുഴ), രാജേഷ് പി (തിരുവനന്തപുരം), വൈശാഖ് കെ.വി (പാലക്കാട് ), മേഘ യു (പാലക്കാട്) എന്നിവരെയും നിയമിച്ചു. നവ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഗാന്ധിയൻ ആശയങ്ങൾ സമൂഹത്തിന് പകർന്നു നൽകുകയാണ് ഐ.ടി സെൽ ലക്ഷ്യമിടുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London