കേരളം തെറ്റായ കൊവിഡ് കണക്കുകൾ കാണിയ്ക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി വി എസ് സുനിൽ കുമാർ. കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ചാണ് കൊവിഡ് പരിഷോധനകൾ നടത്തുന്നത്, ആ കണക്കിൻ കള്ളക്കലിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് പരമാവധി കുറയ്ക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം പിന്നിടുകയാണ്. തൃശൂരിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. എന്നാൽ കേരളത്തിൽ ആശങ്ക ഇനിയും മാറിയിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് ചെറിയ തോതിൽ നിയന്ത്രണ വിധേയമായി വരുമ്പോഴും കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുറക്കാനോ രോഗം നിയന്ത്രണ വിധേയമാക്കാനോ സാധിച്ചിട്ടില്ല. ആകെ രോഗികളുടെ എണ്ണവും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ നിലവിൽ കേരളത്തിലാണ്. ഇത് വലിയ വിമർശനമുയർത്തുകയും ചെയ്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London