വി. വി പ്രകാശിന്റെ അകാല വിയോഗത്തിൽ ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് മലപ്പുറം ചാപ്റ്റർ അനുശോചിച്ചു. ഓൺലൈൻ അനുശോചന യോഗത്തിൽ എ ഐ പി സി സ്റ്റേറ്റ് സെക്രട്ടറി സുധീർ മോഹൻ വി വി പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. സാധാരണക്കാർക്കൊപ്പം നിന്ന് മൂല്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിട്ടാണ് വി വി പ്രകാശ് അടയാളപ്പെടുത്തപ്പെടുക എന്നദ്ദേഹം പറഞ്ഞു. ചാപ്റ്റർ പ്രസിഡന്റ് ഡോ. പി കെ ഷബീബ്, വൈസ് പ്രസിഡന്റ് ഡോ.സ്മിത റഹ്മാൻ, സെക്രട്ടറി പ്രൊ. അഹമ്മദ് റിയാസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ പ്രമോദ്, ഷാജി വി കെ, ഗീത ടീച്ചർ, ഡോ. രാകേഷ് തുടങ്ങിയവർ സംസാരിച്ചു.
സ്മരണാഞ്ജലി അർപ്പിക്കുന്ന കവിത ‘തപ്ത ഹൃദയം ‘ ഡോ. ഷബീബ് ആലപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London