മലപ്പുറം: കേരളത്തിൽ ആദ്യമായി വിദേശ കോച്ചുമാരിലൂടെ ഫുട്ബോൾ അക്കാദമികളിൽ പ്രഫഷണിസം നടപ്പാക്കിയ മലപ്പുറം വേക്ക് അപ്പ് അക്കാദമിയുടെ പ്രധാന കേന്ദ്രം ഇനി മുതൽ എടവണ്ണയിൽ പ്രവർത്തിക്കും. മനോഹരമായ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലേക്കാണ് അക്കാദമിയുടെ ഓഫീസും പ്രധാന പരിശീലന കേന്ദ്രവും മാറ്റിയത്. വേക് അപ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ സ്റ്റേഡിയവും അനുബന്ധ സ്ഥലങ്ങളും അടിമുടി മാറ്റി നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫുട്ബോൾ മത്സരങ്ങൾക്കായി സ്റ്റേഡിയം തുറന്നു കൊടുത്തു. ചെറിയ തോതിൽ ഫീസ് ഈടാക്കിയാണ് അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഈ പ്രകൃതി രമണീയ പുൽമൈതാനം ഫുട്ബോളിന്റെ കേന്ദ്രമായ മലപ്പുറം ജില്ലക്ക് സമർപ്പിച്ചത്. 105 മീറ്റർ നീളവും 75 മീറ്റർ വീതിയുമുള്ള ഒരുഗ്രൻ മൈതാനമാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ ഏത് ക്ലബ്ബുകൾക്കും കളിക്കാനും പരിശീലനം നടത്താനും യോഗ്യമായ രീതിയിലാണ് ഗ്രൗണ്ടില സംവിധാനങ്ങൾ. ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാത്രി മത്സരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള ഫ്ളഡ്ലൈറ്റുകളും ഗ്രൗണ്ടിനു ചുറ്റും സ്ഥാപിച്ചു കഴിഞ്ഞു. 1000 പേർക്കിരിക്കാവുന്ന സ്ഥിരം ഗ്യാലറിക്കൊപ്പം ഡ്രസ്സിങ് റൂമുകൾ, ബാത്ത് റൂമുകൾ എന്നിവയും സജ്ജമാണ്.
മത്സരങ്ങളുടെ സുരക്ഷക്കായി ഗ്രൗണ്ടിനെ വല ഉപയോഗിച്ച് വലയം ചെയ്തതിട്ടുണ്ട്. ടൂർണമെന്റുകൾ സംഘടിപ്പിക്കാനും എടവണ്ണ തയ്യാറെടുത്തു കഴിഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് സീതിഹാജി സ്റ്റേഡിയം വേക് അപ് അക്കാദമി പുല്ല് വെച്ച് പിടിപ്പിച്ച് അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്താനുള്ള കഠിന പ്രയത്നത്തിന് തുടക്കം കുറിച്ചത്. പുനർനിർമ്മാണം നടത്തിയ സീതിഹാജി സ്റ്റേഡിയം വിവിധ ക്ലബ്ബുകളെ പരിശീലനത്തിനായി ആകർഷിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ് സി ജൂനിയർ ടീം എടവണ്ണയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണത്തിന് ശേഷം അഹമ്മദാബാദ്, കൊൽക്കത്ത, മണിപ്പൂർ, സിക്കിം പ്രദേശത്ത് നിന്നും കൂടുതൽ ടീമുകൾ പരിശീലനത്തിനായെത്തുമെന്ന് വേക് അപ് അക്കാദമി മാനേജിംങ് ഡയറക്ടർ നാസർ കപ്പൂർ പറഞ്ഞു. ഇംഗ്ലണ്ടിലെ ഷെഫീൽഡ് യുണൈറ്റഡുമായി കൈകോർത്ത് രൂപീകരിച്ച കേരള യുണൈറ്റഡ് എഫ് സിയും സീതിഹാജി സ്റ്റേഡിയം പരിശീലനകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. ജനുവരിയോടെ ടീം പരിശീലനം ആരംഭിച്ചേക്കും. ടീമുകൾക്ക് നീന്തൽ പരിശീലിക്കാനും ട്രക്കിങ്ങിനും വിനോദ സഞ്ചാരത്തിനുമടക്കമുള്ള സൗകര്യങ്ങളും ജില്ലയിലുണ്ട്. ക്ലബ്ബുകൾക്ക് ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് www.wakeupfa.com സന്ദർശിക്കുക.
ഫോൺ-0091 7902551515, 7558999989.
email- wakeupfampm@gmail.com
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London