വഖഫ് നിയമന വിവാദം, സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികൾ ബോധവത്കരണം നടത്തുമെന്ന് മുസ്ലിം നേതൃസമിതിയിലെ മറ്റു സംഘടനകൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പള്ളികളിൽ പ്രതിഷേധം നടത്താനില്ലെന്ന് സമസ്ത വ്യക്തമാക്കിയത്. സമസ്തയുടെ പിന്മാറ്റത്തിന് പിന്നാലെ, മുസ്ലിം ലീഗ് അടിയന്തിരമായി നേതൃയോഗം വിളിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഓഫീസിലാണ് യോഗം. സമര പരിപാടികൾ ആലോചിക്കാനും പ്രഖ്യാപിക്കാനുമാണ് അടിയന്തിരമായി ലീഗ് നേതൃയോഗം വിളിച്ചത്.
ഇന്ന് പള്ളികളിൽ പ്രഖാപിച്ച പ്രതിഷേധങ്ങളിൽ നിന്ന് സമസ്ത പിൻമാറിയത് മുസ്ലിം ലീഗിന് തിരിച്ചടിയായിട്ടുണ്ട്. ഇത് മറികിടക്കാൻ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് പ്രത്യക്ഷ സമരവുമായി രംഗത്ത് വരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പള്ളികളിൽ ബോധവത്കരണം നടത്തുമെന്ന് കേരള നദ്വത്തുൽ മുജീഹിദീൻ വ്യക്തമാക്കി. പള്ളികളിൽ ഇതിനായി നിർദേശം നൽകിയെന്ന കെഎൻഎം പ്രസിഡന്റ് ടിപി അബ്ദുള്ളക്കോയ മദനി അറിയിച്ചു.
മറ്റൊരു മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും പള്ളികളിലെ ബോധവത്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. രാഷ്ട്രീയ വിവാദമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊഴികെ വെള്ളിയാഴ്ചത്തെ പ്രസംഗങ്ങളിൽ വഖഫ് വിഷയം സംസാരിക്കാൻ ദക്ഷിണ കേരള ജംഈയത്തുൽ ഉലമയും ഇമാമുമോരോട് പറഞ്ഞിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London