മുല്ലപ്പെരിയാർ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 140. 35 അടിയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 2,300 ഘനയടി വെള്ളമാണ്. തമിഴ്നാട് 2,300ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഷട്ടർ തുറന്നിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. 2,399.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടർ 40 സെ.മി ഉയർത്തി 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പത്തനംതിട്ടയിൽ പുലർച്ചെ മുതൽ ശക്തമായ മഴയാണ്. വെള്ളപ്പൊക്കത്തിൽ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പത്തനംതിട്ട പന്തളം പാതയിൽ ഗതാഗത തടസമുണ്ട്. കക്കി ഡാമിൽ സംഭരണശേഷിയുടെ 95 ശതമാനത്തിലധികം വെള്ളമാണ് ഇപ്പോൾ ഉള്ളത്. പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 157 ക്യുമെക്സായി ഉയർത്തിയിട്ടുണ്ട്. പമ്പ ഡാമിൽ നീല അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം.എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London