ആനയുടെയും കടുവകളുടെയും വീഡിയോകള്‍ക്ക് പിന്നാലെ വയനാട്ടില്‍ കരടിയും വീഡിയോ വൈറലാവുന്നു.വയനാട് വനപാതയില്‍ രാവിലെ പ്രത്യക്ഷപ്പെട്ട കരടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഈയിടെ വനപാതയിലൂടെ കടുവകളും ആനകളും വിഹരിക്കുന്ന വീഡിയോ ഏറെ ആശങ്കയും നടുക്കവും ഉണര്‍ത്തിയിരുന്നു അതിനിടയിലാണ് ഇപ്പോള്‍ കടുവയുടെ വീഡിയോയും വൈറലാവുന്നത്. വാഹനങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോകുന്ന കരടിയുടെ വീഡിയോ സഞ്ചാരികളില്‍ ഒരാളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വന്യജീവികള്‍ സ്വന്തം ആവാസവ്യവസ്ഥയിലൂടെ സഞ്ചരിക്കുന്നതില്‍ എന്താണിത്ര തെറ്റെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ വീഡിയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും ശരിയല്ലെന്നും ഇവര്‍ വാദിക്കുന്നു.
© 2019 IBC Live. Developed By Web Designer London