വി ചാറ്റ് നിരോധിച്ച ട്രംപിന്റെ തീരുമാനത്തിനെതിരെ ഹര്‍ജി നല്കി ഒരുകൂട്ടം ഉപയോക്താക്കള്‍. സാന്ഫ്രാന്സിസ്കോയിലുള്ളവരാണ് പരാതിക്കാര്‍. ചൈനയിലുള്ള കുടുംബാംഗങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് വി ചാറ്റ് ഉപയോഗിച്ചിരുന്നതായും പൗരരുടെ ആവിഷ്കാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ട്രംപിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ബന്ധുക്കളുമായി സംസാരിക്കാന്‍ ആപ്പുപയോഗിക്കുന്നത് നിയമലംഘനമാകുമോ, വിലക്ക് നേരിടേണ്ടി വരുമോയെന്ന ഭയവും ഉപയോക്താക്കള്‍ക്കുണ്ട്. ആഗസ്ത് ആറിന് ആണ് ചൈനീസ് ആപ്പുകളായ വി ചാറ്റും ടിക്ടോക്കും ട്രംപ് നിരോധിച്ചത്. സെപ്തംബര്‍ 20ന് ഉത്തരവ് പ്രാബല്യത്തിലാവും.
© 2019 IBC Live. Developed By Web Designer London