ലോകബാങ്ക് സഹായത്തോടെ കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സ്റ്റാർസ് (സ്ട്രെങ്തെനിങ് ടീച്ചിoഗ് ലേണിങ് ആന്റ് റിസൽറ്റ്സ് ഫോർ സ്റ്റേറ്റ്സ്) പദ്ധതി വ്യാപക ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമേ നടപ്പാക്കാവൂ എന്ന് ഇന്ത്യയിലെ വിവിധ അധ്യാപക-വിദ്യാഭ്യാസ സംഘടനകൾ ആവശ്യപ്പെട്ടു. ഇന്ത്യയിലെ അധ്യാപക- വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ നാഷ്ണൽ കോയ്ലേഷൻ ഫോർ എജ്യൂക്കേഷൻ രാജ്യവ്യാപകമായി വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണത്തിനെതിരെ സംഘടിപ്പിക്കുന്ന വെബിനാറിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.
സ്റ്റാർസ് പദ്ധതി ഇപ്പോഴത്തെ രീതിയിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണത്തെയാണ് പ്രോൽസാഹിപ്പിക്കുന്നത്. സർക്കാർ സ്കൂളുകളിൽ സ്വകാര്യ ഏജൻസികൾക്ക് പിടിമുറുക്കാനുള്ള അവസരം സൃഷ്ടിക്കുന്നത് ദൂരവ്യാപകമായ പ്രശ്നങ്ങൾക്കിടയാക്കും. അരികുവത്ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്ക നിലനിൽക്കെയാണ് സ്വകാര്യ നിക്ഷേപകരെയും ലാഭം മാത്രം ലക്ഷ്യം വെക്കുന്നവരെയും വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് കയറാൻ അനുവദിക്കുന്നത്. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും രാജ്യവ്യാപകമായി വിദഗ്ദാഭിപ്രായന്വേഷണം നടത്താതെ പദ്ധതി നടപ്പാക്കരുതെന്ന് വെബിനാർ ആവശ്യപ്പെട്ടു. എൻ സി ഇ ദേശീയ കൺവീനർ രമാകാന്ത് റായ് മോഡറേറ്ററായ വെബിനാർ എ ഐ സി സി അംഗം പ്രൊഫ. തുളസി ശ്രീകണ്oൻ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല തനേജ(ഓക്സ്ഫാം ഇന്ത്യ, പി ഹരിഗോവിന്ദൻ (എ ഐ പി ടി എഫ്) കെ.ദിലീപ് കുമാർ ദേശീയ അധ്യാപക സംഘടനകളായ എ ഐ പി ടി എഫ്, എഐഎസ്ടിഎഫ്, എഐഎഫ്ടിഒ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ദർ, അധ്യാപകർ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London