മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൺ ഇന്ത്യ കൈറ്റ് ടീമും ഇൻക്രെഡിബിൾ ഇന്ത്യ വുമൺ കൈറ്റ് ടീമും സംയുക്തമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കൈറ്റ് പ്രതിനിധികളുമായി വെബിനാർ നടത്തി. സ്ത്രീ ശക്തീകരണത്തെക്കുറിച്ചും ലിംഗ സമത്വത്തെകുറിച്ചും വിശദമായി പ്രതിപാദിച്ച സംവാദത്തിൽ കൈറ്റ് ലോകത്ത് സ്ത്രീകൾ അനുഭവിച്ചു വരുന്ന പ്രതിസന്ധികളെയും ഭാവിയിലേക്കുള്ള പ്രതീക്ഷകളെയും കുറിച്ചും ചർച്ചകൾ നടന്നു.
ഓസ്ട്രേലിയയിലെ മെൽബനിൽ നിന്നും കൈറ്റ് രംഗത്ത് 38 വർഷം പ്രവർത്തന പരിചയമുള്ള കൈറ്റ് ഫ്ളൈയർ ജോ ബേക്കർ, ഉക്രയിനിലെ മൈകോലൈവിൽ നിന്നും കൈറ്റ് ഫെസ്റ്റിവൽ സംഘാടക ടെട്ടിയാന ബെസ്മോസുക്, മാൾട്ടയിലെ വല്ലട്ടയിൽ നിന്നും ഹോം മേക്കർ ആയ കൈറ്റ് ഫ്ലയർ ബെറ്റി അബ്തില്ല, നോർത്ത് ആഫ്രിക്കൻ രാജ്യമായ ടുണിഷ്യയിലെ ട്യൂണിസ് നഗരത്തിൽ നിന്നും കൈറ്റ് ഫ്ലൈറും യൂത്ത് ഹൌസ് ഹെഡ്ഡുമായ അമേൽ അമീറ, ബെലരൂസിലെ മിൻസ്ക് നഗരത്തിൽ നിന്നും ഗവേഷകയും സ്പേസ് എഞ്ചിനീയരുമായ ഹന്ന മാറാസോവ, വൺ ഇന്ത്യാ വുമൺ കൈറ്റ് ടീം വൈസ് ക്യാപ്റ്റൻ ഷെറിൻ അലി മലപ്പുറത്ത് നിന്ന് ഇന്ത്യക്ക് വേണ്ടിയും ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു.വൺ ഇന്ത്യ കൈറ്റ് ടീം പ്രതിനിധികളായി കോ ഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, മോഡറേറ്റർ മഞ്ജരി മാർഗരറ്റ് എന്നിവരും വെബിനാറിൽ സംബന്ധിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London