രണ്ട് ദിവസം മുമ്പ് കേരളക്കരയെ ഏറെ വേദനിപ്പിച്ച ഒരു വാർത്തയായുരുന്ന അമ്മ മകനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി എന്നുള്ളത്. വാർത്ത സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒരമ്മക്ക് മകനോട് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന തരത്തിൽ. എന്നാൽ വാർത്ത പുറത്ത് വന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ അതിലെ സത്യങ്ങളുടെ ചുരുളുകൾ അഴിഞ്ഞ് വീഴുകയാണ്.
തിരുവനന്തപുരത്താണ് മകന്റെ പരാതിയിൽ അമ്മ പോക്സോ കേസിൽ അറസ്റ്റിലായ സംഭവം നടന്നത്. സംഭവത്തിൻ്റെ ചുരുളുകൾ അഴിയുന്നത് അറസ്റഅറിലായ അമ്മയുടെ ഇളയ മകൻ്റെ നിർണ്ണായക വെളിപ്പെടുത്തലിലൂടെയാണ്. സഹോദരൻ അമ്മയ്ക്കെതിരെ നൽകിയ മൊഴി മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും അച്ഛൻ തങ്ങളെ നിരന്തരം മർദ്ദിക്കും ഇളയ കുട്ടി പറഞ്ഞു. പല തവണ കേസിൽ കുടുക്കുമെന്ന് അച്ഛൻ അമ്മയെ ഭിഷണിപ്പെടുത്തിയിരുന്നതായും ഇളയ മകൻ വെളിപ്പെടുത്തി.
തന്റെ മകൾ നിരപരാധിയാണെന്ന് അറസ്റ്റിലായ യുവതിയുടെ അമ്മ. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി.
അതേസമയം, കേസിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത് ചെെൽഡ് വെൽഫയർ കമ്മിറ്റിക്ക് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന പൊലീസിന്റെ വാദം സിഡബ്ല്യുസി തള്ളി. കുട്ടിക്ക് കൗൺസിലിംഗ് നടത്താനാണ് പൊലീസിനോട് അവശ്യുപ്പെട്ടതെന്നും കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാനോ ശുപാർശ ചെയ്തിട്ടില്ലെന്ന് സിഡബ്ല്യുസി ചെയർപഴ്സൻ അഡ്വ. എൻ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു.
പതിനാല് വയസുകാരനായ മകനെ പീഡിപ്പിച്ച കേസിൽ വക്കം സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കടയ്ക്കാവൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London