വാട്സാപ്പിൻ്റെ പുതിയ ഡാറ്റാ പ്രൈവസി പോളിസിക്കെതിരെ വിമശനങ്ങൾ കടുത്തതോടെ പുതിയ പോളിസി പ്രാബല്യത്തിൽ വരില്ലെന്ന് കഴിഞ്ഞ ദിവസം അറിയച്ചതിന് പിന്നാലെ സ്റ്റാറ്റസുമായി രംഗത്ത് വന്നിരിക്കുകയാണ് വാട്സപ്പ്. ഉപയോക്താക്കളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കു്നന തരത്തിലുള്ള കാര്യങ്ങളാണ് സ്റ്റാറ്റസിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വാട്സപ്പ് ഉപയോക്താക്കളുടെ വ്സകാര്യ ചാറ്റുകള്‍ സുതാര്യമായിരിക്കുമെന്നും ഉപയോക്താക്കളുടെ വിവരങ്ങളും മറ്റും ഫേസ്ബുക്കുമായോ മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായോ ഷെയര്‍ ചെയ്യില്ലെന്നും വ്യക്തമാക്കികൊണ്ടാണ് വാട്സപ്പ് എല്ലാ ഉപയോ്കതാക്കള്ക്കും സ്റ്റാറ്റസിലൂടെ മെസേജ് കൈമാറിയാത്.
കഴിഞ്ഞയാഴ്ചയാണ് വാട്സാപ്പ് പുതിയ പോളിസി അപ്ഡേറ്റ് സംബന്ധിച്ച നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്കെല്ലാം അയച്ചു തുടങ്ങിയത്. വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കിനും അനുബന്ധ സ്ഥാപനങ്ങൾക്കും ആവശ്യമെങ്കിൽ പുറത്തുള്ള സ്ഥാപനങ്ങൾക്കും കൈമാറുമെന്ന് വ്യവസ്ഥ ചെയ്യുന്ന അപ്ഡേറ്റിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. ഉപയോക്താക്കൾ വലിയ രീതിയിൽ കൊഴിഞ്ഞുപോവാൻ തുടങ്ങിയതോടെയാണ് പോളിസി നടപ്പാക്കുന്നതിനെതിരെ വാട്സപ്പ് തന്നെ രംഗത്ത് വന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London