സംസ്ഥാനത്തെ വൈദ്യുതി നിരക്ക് 5 മുതൽ 10 ശതമാനം വരെ വർധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ് മുതൽ 92 പൈസ് വവെ ഗാർഹിക ഉപഭോക്താക്കൾക്ക് വർധിപ്പിക്കണമെന്ന് ബോർഡ് റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ച താരിഫ് പെറ്റീഷനിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെഗുലേറ്ററി കമ്മിഷൻ ഇതു തള്ളി. ബോർഡിന്റെ ആവശ്യം അംഗീകരിച്ചാൽ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London