ജക്കാർത്ത: ജക്കാർത്തയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിമാനം കടലിൽ തകർന്ന് വീണ ദുരന്തത്തിൽ മരിച്ച 62 പേരും ഇന്തോനേഷ്യക്കാർ. വലിയൊരു പൊട്ടിത്തെറിയോടെ തീഗോളമായി കടലിൽ വീഴുന്നത് കണ്ടതായി മത്സ്യത്തൊഴിലാളി സോളിഹിൻ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. തന്റെ കാലിൽ വിമാനത്തിന്റെ കഷ്ണം വീണുവെന്നും ഇയാൾ പറഞ്ഞു. അതേസമയം നേവിയുടെ മുങ്ങൽ വിദ്ഗധരുമായി 10 കപ്പലുകൾ രക്ഷാപ്രവർത്തനത്തിലുണ്ട്. രണ്ട് പോയിന്റുകളിൽ സിഗ്നലുകൾ കണ്ടെത്തി. ഇത് ബ്ലാക്ക് ബോക്സാവാൻ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യയിലെ സെർച്ച് ആന്റ് റെസ്ക്യൂ ഏജൻസി ചീഫ് ബാഗസ് പുരുഹിതോ പറഞ്ഞു. വിമാനത്തിന്റെ ചക്രവും കണ്ടെടുത്തു. രണ്ട് ബാഗുകൾ ലഭിച്ചതിൽ ഒരു ബാഗിൽ പണവും മറ്റൊന്നിൽ ശരീരഭാഗങ്ങളായിരുന്നെന്ന് പോലീസ് വക്താവ് യൂസ്രി യൂനുസ് പറഞ്ഞു.
അപകടം നടന്നത് ഇങ്ങിനെ
വെറും 90 മിനിറ്റ് മാത്രം സമയമെടുക്കുന്ന ഇന്തോനേഷ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പ്രാദേശിക സമയം ഉച്ചക്ക് ജക്കാർത്തയിൽ നിന്നും 2.36 ആണ് വിമാനം പുറപ്പെട്ടത്. 2.40ന് അവസാനമായി സിഗ്നൽ ലഭിച്ചു. നാലു മിനിറ്റിന് ശേഷം എമർജൻസി സിഗ്നലും വന്നിട്ടില്ല. വിമാനം പറക്കേണ്ട ഉയരം ഫ്ളൈറ്റ് റഡാർ പ്രകാരം മിനിറ്റിൽ ഇത് 3000 മീറ്ററിൽ താഴെയായി. ഉടൻ തന്നെ വിമാനം വൻ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് കടലിൽ വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്തേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്.
ഞങ്ങളുടെ കപ്പലിനടുത്തായിരുന്നു അപകടം. വിമാനത്തിന്റെ ചെറിയ കഷ്ണം കാലിൽ വന്ന് വീണു. മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സമീപത്തെ ദ്വീപിലെ നിവാസികൾക്ക് ചില അവശിഷ്ടങ്ങൾ ലഭിച്ചു. 130 സീറ്റുണ്ടെങ്കിലും മൂന്ന് കുട്ടികളും 50 മുതിർന്ന യാത്രക്കാരും 12 ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിച്ചവരെല്ലാം ഇന്തോനേഷ്യക്കാരാണ്. ബന്ധുക്കൾ പോണ്ടിയാനോക്ക് ജക്കാർത്ത വിമാനത്താവളങ്ങളിൽ കാത്തിരിക്കുകയാണ്. 2003ലാണ് ശ്രീവിജയയുടെ ഓഫീസ് തുറക്കുന്നത്. വിമാനത്തിന് 26 വർഷം പഴക്കമുണ്ട്.
2018ൽ ഇതേ സ്ഥലത്ത് ഇന്തോനേഷ്യൻ ലയൺ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു. അന്ന് വിമാനം പറന്നുയർന്ന് 12 മിനിറ്റുകൾക്കകം തകരാർ കാരണം വീഴുകയായിരുന്നു. ശ്രീവിജയ വിമാനം നല്ല കണ്ടിഷനിലായിരുന്നുവെന്ന് ശ്രീവിജയ എയർ ചീഫ് എക്സിക്കുട്ടീവ് ജെഫേഴ്സൺ ഇർവിൻ പറഞ്ഞു. 737-500 വിമാനം പക്ഷെ മഴ കാരണം ടേക് ഓഫിന് 20 മിനിറ്റ് വൈകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London