ഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനത്തിൻ്റെ നിരക്ക് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായി കെജ്രിവാൾ സർക്കാർ. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ പിഴ 500 രൂപയിൽ നിന്ന് 2000 ആക്കി ഉയർത്തി. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ജനങ്ങൾ മാസ്ക്ക് ധരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
മത, സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മറ്റ് പ്രസ്ഥാനങ്ങളും ജനങ്ങൾക്ക് മാസ്ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഡൽഹിയിലെ രോഗവ്യാപന തോത് അനിയന്ത്രിതമായി വർദ്ധിച്ചതോടെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ചേരില്ലെന്നാണ് റിപ്പോർട്ട്.
ഇത്തവണത്തെ ഛാത് പൂജ ആഘോഷം വീടുകളിലാക്കണമെന്നും കുളം, തടാകം, നദികൾ തുടങ്ങിയ പൊതുഇടങ്ങളിൽ പൂജ നിരോധിച്ചെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ച് ചേർത്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London