കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയതായി സക്കീന അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീന മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു. അകത്തുള്ള മരുമകൾക്ക് ചികിത്സാ രേഖകൾ കൈമാറാൻ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ സക്കീനയെ തള്ളി മാറ്റിയത്. തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ തന്നെ മർദിക്കുകയായിരുന്നുവെന്ന് സക്കീന പറഞ്ഞു.
സക്കീനയുടെ വാക്കുകൾ : ‘കുഞ്ഞിനെ കാണിക്കാനാണ് ആശുപത്രിയിലെത്തിയത്. എന്റെ കൈയിലായിരുന്നു ചീട്ട്. മരുമകൾ ആശുപത്രിക്ക് അകത്തായിരുന്നു. പുറത്തേക്ക് വരാൻ വഴിയറിയാതെ ഫയലുകൾക്ക് വേണ്ടി അകത്തേക്ക് വിളിച്ചു. ഈ രേഖകൾ നൽകാനായി പോയതാണ് ഞാൻ. എന്നാൽ സെക്യൂരിറ്റി എന്നെ പിടിച്ച് തള്ളി. ഉടൻ ഞാൻ വിഡിയോ എടുത്തു. തുടർന്ന് എന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ച് വാങ്ങി മുഖത്ത് മർദിച്ചു. വലത് വശത്ത് ഇപ്പോൾ ഭയങ്കര വേദനയാണ്. സുരക്ഷാ ജീവനക്കാരനെ ഇനി കണ്ടാലും തിരിച്ചറിയും. ചോദിക്കാൻ പോയ മകനും മർദനമേറ്റു’.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London