The dead man's body. Focus on hand
കൊല്‍ക്കത്ത: ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ മകനെ കൊന്ന് യുവതി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ഹൗറയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഭിന്നശേഷിക്കാരനായ 19കാരനെ കൊന്നാണ് 36കാരി ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊവിഡ് ബാധിതനായ ഇവരുടെ ഭര്‍ത്താവ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള രാജാപുര്‍ സ്വദേശിയായ 45കാരന് കഴിഞ്ഞ ഒരാഴ്ചയായി രോഗ ബാധിതനായിരുന്നു. ശ്വസന തടസത്തെതുടര്‍ന്ന് ശനിയാഴ്ചയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹം മരിക്കുകയും ചെയ്തു. ‘അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്ച ഫലം വന്നതോടെ കൊവിഡ് പോസിറ്റിവായിരുന്നുവെന്ന് വ്യക്തമായി.’ യുവതിയുടെ അച്ഛന് പറയുന്നു. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ സ്ത്രീ മകനയേും കൂട്ടി മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. പിന്നീട് യുവതിയുടെ പിതാവ് ഭക്ഷണവുമായി ഇവരുടെ വീട്ടിലേക്കയച്ച സ്ത്രീ ഇവിടെയെത്തിയപ്പോള്‍ വീട്ടില്‍ നിന്ന് ആരുടെയും പ്രതികരണം ഉണ്ടായില്ല.
ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരെത്തി ജനാല തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്. മകന് നിലത്ത് കിടുക്കുന്ന രീതിയിലും. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മകനെ കൊന്ന ശേഷം യുവതി തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
© 2019 IBC Live. Developed By Web Designer London