ഭർത്താവിനെ ബന്ദിയാക്കി യുവതിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഝാർഖണ്ഡിൽ ദുംകയിലെ മുഫസിലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ ചന്തയിൽ നിന്ന് സാധനം വാങ്ങി ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനെ ബന്ദിയാക്കി യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. അക്രമികളിൽ ഒരാളെ മാത്രമേ തിരിച്ചറിയാൻ കഴിയൂ എന്നാണ് യുവതി പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്നും ഡിഐജി പറഞ്ഞു.
© 2019 IBC Live. Developed By Web Designer London