ജനീവ: ദരിദ്ര രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധനാകിറ്റുകൾ ലഭ്യമാക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തിൽ 5 ഡോളർ നിരക്കിൽ റാപ്പിഡ് പരിശോധനാകിറ്റുകൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം പറഞ്ഞു. പിന്നീട് നിരക്ക് കുറയ്ക്കും.
120 ദശലക്ഷം കൊവിഡ് പരിശോധനാ കിറ്റുകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക. അബട്ട്, എസ്ഡി ബയോ സെൻസർ എന്നീ മരുന്ന് നിർമ്മാണ കമ്പനികൾ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്നാണ് കിറ്റുകൾ ലഭ്യമാക്കുന്നത്. 6 മാസത്തിനകം കിറ്റുകൾ ലഭ്യമാക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
© 2019 IBC Live. Developed By Web Designer London