കേരളത്തിനു പുറത്തുള്ള ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ സഹായത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജ്യണിന്റെ നേതൃത്വത്തില്‍ കൊറോണ ദുരിത നിവാരണ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. രാജ്യം മുഴുവനും കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരവധി ആശങ്കകളും ഉയരുന്നുണ്ട്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തീവ്രമാകുകയും ഇതര സംസ്ഥാനങ്ങളില്‍ ചികിത്സാ സൗകര്യം ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ ആശങ്കയിലാവുന്ന മറുനാടന്‍ മലയാളികളുടെ രക്ഷയ്ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജ്യണിന്റെ നേതൃത്വത്തില്‍ സഹായത്തിനായി ഹെല്‍പ്പ് ലൈന്‍. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ തന്നെ ചികിത്സാ സൗകര്യം നിഷേധിക്കുന്നതുമൂലമുള്ള ഭീതി ഏറെയാണ്. ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്ത്യ റീജ്യണില്‍ സേവന സജ്ജമായ പതിനാലോളം പ്രോവിന്സുകള് ഉള്ളതില്‍ ലോക്ക് ഡൗണ്‍ കാലത്ത് തന്നെ സഹായ പദ്ധതികളുമായി സജീവമാണ്.
രോഗബാധിതരായാല്‍ ഒരു മലയാളിക്കും മറുനാട്ടില്‍ ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഓരോ സംസ്ഥാനങ്ങളിലും ഉള്ള മറ്റ് മലയാളി സംഘടനകളെയും സാമൂഹിക പ്രവര്‍ത്തകരെയും അണി ചേര്‍ത്ത് അടിയന്തര സഹായം എത്തിക്കാനാണ് ഈ ഹെല്‍പ്പ് ലൈന്‍. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് വേണ്ട വൈദ്യസഹായവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യം. സഹായം ആവശ്യമായ വ്യക്തികളുടെ വിവരം ലഭിച്ചുകഴിഞ്ഞാല്‍ അതാത് സംസ്ഥാനങ്ങളിലെ പ്രോവിന്‍സ് അതിനായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍, മനഃശാസ്ത്ര വിദഗ്ദ്ധര്‍ തുടങ്ങിയ സന്നദ്ധ സേവന തല്പരരായ മലയാളികളുടെ സജീവ പങ്കാളിത്തം ഈ പദ്ധതിക്ക് ശക്തി പകരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് താഴെ നല്‍കിയിട്ടുള്ള നമ്പരുകളില്‍ ബന്ധപ്പെടുക.
കൊറോണ സഹായ നമ്പറുകൾ
ഗുജറാത്ത് : മോഹന്‍നായര്‍ 9824051650, എ എം രാജന് 9824064028, ഡോ. ജയചന്ദ്രന് 9898844854, ഇ. കെ ദാമോദരന്‍ 9726649852, ഡല്‍ഹി : ഡൊമനിക് 9873064428, സജി തോമസ് 9667275599 ഹരിയാന: ശശിധരന് 9810914412, ഷിജു ജോസഫ് 9873184317, പോള്‍ ഡിക്ലോസ് 98112288204 ഒഡീഷ: ഗണേഷ് 90984115 മുംബൈ: ഗോകുല്‍ദാസ് മാധവന് 9967855995, രാജേഷ് മാധവന് 9967855996, പൂനൈ : ഹരിനാരായണന് 9373937303, എന്‍. ജി. ഹരിദാസ് 9860740725 ഹൈദരാബാദ്: കെ. സുരേന്ദ്രന് 917743407, അനില്‍ സാം 9848016967, ബംഗളുരൂ : രാധാകൃഷ്ണന് 9844003021, ഗോവ: തോമസ് അരുള്‍ 9403686521, ചെന്നൈ: ആര്.കെ. ശ്രീധരന് 9444339945, കെ.പി.എ. ലത്തീഫ് 9841138634 ഉത്തര്‍പ്രദേശ് : ടി.ഒ തോമസ് 9891165609 കോയമ്പത്തൂര്‍ : ബാബു നയ്യാര്‍ 9788949619 തിരുവനന്തപുരം : സാം ജോസഫ് 9846004242 കൊച്ചി : അഡ്വ. പി.എസ് ശ്രീധരന് 9447774551 തൃശൂര്‍ : ജോസ് പുതുക്കാട് 9847783069 കോഴിക്കോട് കെ. പി. യു അലി 9447446127. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്ത്യ റീജ്യണ്‍ പ്രസിഡന്റ് ഷാജി എം മാത്യുവിനെയോ (മൊ; 9846022223) ജനറല്‍ സെക്രട്ടറി ദിനേശ് നായരെയോ (മൊ: 9426030157) ബന്ധപ്പെടാവുന്നതാണ്. കൊറോണ വ്യാപനം വിദേശ രാജ്യങ്ങളില്‍ ഭീഷണി ഉയര്‍ത്തിയ ആദ്യഘട്ടം മുതല്‍ മലയാളി സമൂഹത്തിന് സഹായഹസ്തവുമായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രൊവിന്‍സുകളുടെ സേവനം തുടര്‍ന്നും ആവശ്യമുള്ളവര്‍ക്ക് ഈ ഹൈല്‍പ്പ് ലൈന്‍ സേവനം ഉപയോഗിക്കാമെന്നും ജനറല്‍ സെക്രട്ടറി ദിനേശ് നായര്‍ അറിയിച്ചു.
© 2019 IBC Live. Developed By Web Designer London