ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്.
16 വർഷത്തോളം നീണ്ട ലോക സഞ്ചാരത്തിൽ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London