ജംഷഡ്പൂരിന്റെ അടങ്ങാത്ത ഗോൾമോഹത്തെ അവിശ്വനീയമായ സേവുകളിലൂടെ രക്ഷപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക്. ഇരുപാദങ്ങളിലുമായി 2-1 എന്ന ഗോൾ നിലയിലാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഫൈനലിലെത്തുന്നത്. 2016 ലാണ് അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
രണ്ടാം പാദ സെമിയിൽ 18-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ലൂണ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് അവസരങ്ങളാണ് കേരള ബാസ്റ്റേഴ്സിന് ലഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ഗോൾ കീപ്പറെ മാത്രം മുന്നിൽ നിർത്തി വാസ്കസിന്റെ ഷോട്ട് ഗോൾകീപ്പർ ടി.പി രഹനേഷിനെയും കടന്ന് പോയെങ്കിലും ഗോൾ വല കുലുക്കാതെ കടന്നുപോകുകയായിരുന്നു. രണ്ടാമത്തെ അവസരം ഡയസിനായിരുന്നു. ജംഷഡ്പൂർ ബോക്സിന് മുന്നിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ഡയസിന്റെ കാലിൽ പന്ത് ലഭിച്ചെങ്കിലും. പക്ഷേ അവിടെ ഓഫ്സൈഡ് ഭൂതം ബ്ലാസ്റ്റേർസിന് വിനയാകുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London