ഉത്തര്‍പ്രദേശ്: ഹത്രാസ് കൊലപാതകക്കേസിന്റെ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം സസ്പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി വിക്രാന്ത് വീര്‍, സിഒ റാം ശബ്ദ്, ഇന്‍സ്പെക്ടര്‍ ദിനേശ് കുമാര്‍ വര്‍മ, എസ് ഐ ജഗ്വീര് സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്. യുപിയിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തിനും അന്തസ്സിനും മുറിവേല്‍പ്പിക്കുന്ന രീതിയിലുള്ള ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവരുടെ പോലും നാശം ഉറപ്പായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ആദ്യഘട്ട അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെയെല്ലാം സസ്പെന്‍ഡ് ചെയ്തത്.
© 2019 IBC Live. Developed By Web Designer London