The dead man's body. Focus on hand
തൃശൂര്‍: ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കൊട്ടില് ഗിരിദാസ്(39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പിൽ അത്താണിക്കുഴി വീട്ടില്‍ രേഷ്മ(31) എന്നിവരാണ് മരിച്ചത്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. മദ്യം കഴിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. ഗിരിദാസിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിക്ക് ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. രേഷ്മ ബന്ധത്തില്‍ നിന്ന് പിന്മാറുമോ എന്ന് യുവാവിന് സംശയമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുന്നതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ വൈകിട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London