അരൂർ കുമ്പളം ടോൾ പ്ലാസയിൽ യുവാവിന് ജീവനക്കാരുടെ ക്രൂര മർദനം. വിപിൻ വിജയകുമാർ എന്ന എറണാകുളം സ്വദേശിക്കാണ് മർദ്ദനമേറ്റത്. കാറിന്റെ ഗ്ലാസ് തകർത്തെന്നും പരാതി ഉണ്ട്. സംഭവത്തിൽ പനങ്ങാട് പൊലീസ് കേസെടുത്തു. ടോൾ അടച്ചതിന്റെ രസീത് ചോദിച്ചതിനാണ് വാഹനത്തിന്റെ ചില്ല് തകർത്തത്.
ആലപ്പുഴയിലേക്ക് പോകുന്ന ഇയാളുടെ ഫാസ്ടാഗ് പ്രവർത്തിക്കാത്തതിനെ തുടർന്ന് എടിഎം കാർഡ് നൽകി പണം ഈടാക്കാൻ ആവശ്യപ്പെട്ടു. ഒരു പ്രാവശ്യം സ്വയ്പ് ചെയ്ത ശേഷം ശരിയായില്ലെന്ന പറഞ്ഞ ജീവനക്കാരൻ വീണ്ടും സ്വയ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ ഇയാൾ ആദ്യത്തെ പണമിടപാടിന്റെ രസീത് ആവശ്യപ്പെട്ടു.
കള്ളി പിടിക്കപ്പെട്ടെന്ന് മനസിലാക്കിയ ജീവനക്കാരൻ ഇദ്ദേഹത്തോട് കടന്ന് പോകാൻ പറഞ്ഞു. വണ്ടി മുന്നോട്ട് എടുത്തപ്പോൾ ക്രോസ് ബാർ താഴ്ത്തി. ക്ഷമ ചോദിച്ച ജീവനക്കാരൻ വീണ്ടും വണ്ടി എടുത്തപ്പോൾ ക്രോസ് ബാർ താഴ്ത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ വിപിൻ കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ കാബിനിൽ നിന്ന് ഇറങ്ങി വന്ന് ജീവനക്കാരൻ കാറിന്റെ ചില്ല് അടിച്ച് തകർത്തു. മറ്റ് ജീവനക്കാരും ഇദ്ദേഹത്തെ മർദിച്ചു. പുറത്തും കൈയിലും മുഖത്തും പരുക്കുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും സംഭവത്തിൽ അലംഭാവമുണ്ടായി. പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകിയെന്നും ഗതാഗതം തടസപ്പെടുത്തിയതിനാൽ വിപിന്റെ നേരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London