ന്യൂഡൽഹി: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഹാസിയാബാദിലാണ് സംഭവം. രക്തത്തിൽ കുളിച്ച് അനങ്ങാൻ വയ്യാതെ കിടക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അജയ് എന്നയാളാണ് മരിച്ചത്. പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂക്കടയുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ട് പേർ ചേർന്ന് വടി ഉപയോഗിച്ച് അജയെ തല്ലിച്ചതയ്ക്കുകയായിരുന്നു. തിരക്കേറിയ റോഡിൽ നട്ടുച്ചയ്ക്ക് നടന്ന കൊലപാതകം കണ്ടുനിന്നവരാരും തടഞ്ഞില്ല.
പ്രതികൾക്കെതിരെ മരിച്ചയാളുടെ സഹോദരൻ സഞ്ജയ് ദിവസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കൃത്യമായ പരിഹാരം കാണാതെ പൊലീസ് ഇരുകൂട്ടരെയും അനുരജ്ജിപ്പിക്കാൻ ആണ് ശ്രമിച്ചതെന്ന് സഞ്ജയ് ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London