സാമൂഹ്യ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പോലീസ് പിടികൂടി. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യ മാധ്യമത്തിൽ പ്രകോപനപരമായ സന്ദേശം പങ്കുവച്ച യുവാവാണ് പിടിയിലായത്. കൊല്ലം വെസ്റ്റ് വില്ലേജിൽ കുരീപ്പുഴ തായ് വീട്ടിൽ മുഹമ്മദ് അലി മകൻ സെയ്ദ് അലി (28) ആണ് പോലീസ് പിടിയിലായത്. ആലപ്പുഴ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
സാമൂഹ്യമാധ്യമങ്ങളിലെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തിൻറെ സൈബർ പെട്രോളിംഗിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്. തുടർന്ന് വിവരം കൊല്ലം വെസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. കൊല്ലം വെസ്റ്റ് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പങ്ക് വച്ചതായി വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിരോധിത സംഘടനകളുമായോ മറ്റോ ഇയാൾക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ച് വരുകയാണ്. ഇയാളെ കസ്റ്റഡിയിൽ എടുത്ത്. കോടതിയിൽ ഹാജരാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London