പാലക്കാട് പനമണ്ണയിൽ എസ്ഡിപിഐക്കാർ വെട്ടിപ്പരിക്കേപ്പിച്ച യുവാവ് മരിച്ചു. പനമണ്ണ ചക്യാവിൽ വിനോദാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒറ്റപ്പാലം പനമണ്ണയിലെ പ്രാദേശിക തർക്കത്തിനിടെ മെയ് 31 ന് രാത്രിയാണ് സഹോദരങ്ങൾക്ക് വെട്ടേൽക്കുന്നത്. പനമണ്ണ ചക്യാവിൽ വിനോദ്, രാമചന്ദ്രൻ എന്നിവരെ എന്നിവരെ എസ്ഡിപിഐ പ്രവർത്തകർ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. ഗുരതരമായി പരുക്കേറ്റ വിനോദ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരിക്കുന്നത്.
യുവാവിന് ആന്തരിക രക്തതസ്രാവമുണ്ടായതായാണ് വിവരം. വിനോദിന്റെ സഹോദരൻ രാമചന്ദ്രൻ മുൻ സംഘപരിവാർ പ്രവർത്തകനായിരുന്നു. സംഭവത്തിൽ അമ്പലവട്ടം സ്വദേശികളായ മനാഫ്, ഇല്യാസ് എന്നിവർ നേരത്തെ പിടിയിലായിട്ടുണ്ട്. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മരിച്ച വിനോദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London