കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി സഖ്യം വേണ്ടന്നാണ് യൂത്ത് ലീഗ് നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. സഖ്യത്തിന് പുറത്തു നിന്നുള്ള കക്ഷികളുമായി ബന്ധം ഉണ്ടാക്കാൻ പാടില്ല എന്നാണ് യുഡിഎഫ് എടുത്ത നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിറോസ്.
എസ്ഡിപിഐ-വെൽഫയർ പാർട്ടി സമീകരണം പാടില്ല. എസ്ഡിപിഐയെ കൂട്ടുപിടിച്ചുള്ള അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. സിപിഎം വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ഒരേപോലെ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിക്കുകയാണ് അവർ. എസ്ഡിപിഐയുമായുള്ള അവിശുദ്ധ ബന്ധം മറച്ചുപിടിക്കാനാണ് സിപിഎം വെൽഫയർ ബന്ധം ചർച്ചയാക്കിയത്- ഫിറോസ് പറഞ്ഞു.
ജനുവരി 31നകം യൂത്ത് ലീഗ് പുതിയ ജില്ലാ കമ്മറ്റികൾ നിലവിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 25, 26, 27, 28 തീയതികളിൽ ഇടതു സർക്കാരിനെതിരെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും പദയാത്ര നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London