കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞ് മലയാളത്തിലെ യുവ നടി. രണ്ട് ചെറുപ്പക്കാർ തൻറെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചിൽ.
കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളിൽ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായത്. ഹൈപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു തൻറെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ ശരീരത്തിൻറെ പിൻഭാഗത്തായി മനഃപൂർവം സ്പർശിച്ചു കൊണ്ടാണ് കടന്നുപോയത്. ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. അവൾ എനിക്കരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും പ്രതികരിക്കാൻ പോലുമായില്ലെന്നും അവർ പറയുന്നു. താൻ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവർ ശ്രദ്ധിക്കാത്തതുപോലെ നിന്നു. തനിക്ക് അവരെ മനസ്സിലായെന്ന് അവർ അറിയണമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും നടി പറയുന്നു.
വീടിന് പുറത്തിറങ്ങിക്കഴിഞ്ഞാൽ സ്ത്രീകൾക്ക് സ്വയം സൂക്ഷിക്കേണ്ട അവസ്ഥയാണ്. തിരിയുമ്പോഴും കുനിയുമ്പോഴും വസ്ത്രം ശരിയാക്കണം. തിരക്കിൽ കൈകൾ കൊണ്ട് മാറിടം സംരക്ഷിക്കണം. അങ്ങനെ പട്ടിക നീണ്ടുപോകും.
തൻറെ അമ്മയേയും സഹോദരിയേയും സുഹൃത്തുക്കളേയും കുറിച്ച് തനിക്ക് പേടിയുണ്ടെന്നും. ഇതിനെല്ലാം കാരണം ഇതുപോലുള്ള വൃത്തികെട്ട മനുഷ്യരാണെന്നും താരം കുറിക്കുന്നു. സ്ത്രീകളുടെ സന്തോഷവും ധൈര്യവുമാണ് ഇത്തരത്തിൽ ഇല്ലാതാക്കുന്നത്. ഇത്തരത്തിൽ അനുഭവമുണ്ടായാൽ പ്രതികരിക്കണമെന്നും തന്നോട് മോശമായി പെരുമാറിയ ആളുടെ മുഖത്ത് അടിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London