തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ മർദിച്ച കേസിൽ പൊലീസിന് ഗുരുതര വീഴ്ച. മർദനമേറ്റയാളുടെ മൊഴി രേഖപ്പെടുത്തും മുമ്പെ പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. പൊലീസ് നടപടി വിവാദമായതോടെയാണ് മർദനമേറ്റ അനസിന്റെ മൊഴി രേഖപ്പെടുത്തിയത്. ആയുധം കൊണ്ട് ആക്രമിക്കാത്തതിനാൽ സ്റ്റേഷൻ ജാമ്യം നൽകാമെന്നാണ് പ്രതിക്ക് ജാമ്യം നൽകിയതിൽ എസ്.ഐയുടെ വിശദീകരണം. സി.ഐ സ്ഥലത്തില്ലാത്തതിനാൽ എസ്.ഐക്കായിരുന്നു സ്റ്റേഷൻ ചുമതല.
അതിനിടെ ജാമ്യത്തിലിറങ്ങിയ ഫൈസലിനെ അജ്ഞാത സംഘം മംഗലപുരം ജംഗ്ഷനിലിട്ട് മർദിച്ചു. ഞായറാഴ്ച രാത്രിയാണ് കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിന് മദ്യപിച്ചെത്തിയ സംഘത്തിൻറെ ക്രൂരമർദനമേൽക്കുന്നത്. സുഹൃത്തുമായി ബൈക്കിൽ സഞ്ചരിക്കവെ അനസിനെ മസ്താൻമുക്ക് സ്വദേശി ഫൈസലും സംഘവും തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. മംഗലപുരം പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. പിന്നീട് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London