IBC- Complete Business News in Malayalam
Breaking news  
19 August 2018 Sunday
 
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25-ന്

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25 നു നടത്തും. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ ഈ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും സാമ്പത്തിക ശാസ്ത്ര പരീക്ഷ ദേശീയ തലത്തില്‍ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്.
അതേസമയം പത്താം ക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹിയിലും, ഹരിയാനയിലും മാത്രം നടത്തുമെന്നാണ് സൂചനകള്‍. 
കണക്ക് പരീക്ഷ വീണ്ടും നടത്തണമെങ്കില്‍ അതു ജൂലൈയില്‍ നടത്തുമെന്നും, ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. യൂണിവേഴ്സിറ്റി പ്രവേശനത്തിനും, ഉന്നത വിദ്യാഭ്യാസത്തിനുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കാത്തിരിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉടന്‍ വീണ്ടും നടത്താന്‍ തീരുമാനമായത്. 
എന്നാല്‍ രാജ്യത്തിനു പുറത്തു നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് സിബിഎസ്ഇ യുടെ വിശദീകരണം. രാജ്യത്തിനു പുറത്ത് വേറെ ചോദ്യപേപ്പര്‍ ആയിരുന്നു. അതിനാല്‍ തന്നെ രാജ്യത്തിനു പുറത്ത് എഴുതിയ വിദ്യാര്‍ത്ഥികളെ ഈ വിവാദം ബാധിക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകളാണ് റദ്ദാക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്. 
പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നുഇക്കണോമിക്സ് പരീക്ഷ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച നിരന്തരം സംഭവിക്കുന്നതിനെതിരെ വിദ്യാര്‍ഥികളും മാതാപിതാക്കളും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നതായും ആരോപണം ഉയര്‍ന്നിരുന്നു. 
പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഇതു അധികൃതര്‍ക്കു ലഭിച്ചിരുന്നുവെങ്കിലും പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞത്.

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25 നു നടത്തും. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ ഈ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും സാമ്പത്തിക ശാസ്ത്ര പരീക്ഷ ദേശീയ തലത്തില്‍ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്.അതേസമയം പത്താം ക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹിയിലും, ഹരിയാനയിലും മാത്രം നടത്തുമെന്നാണ് സൂചനകള്‍. 
കണക്ക് പരീക്ഷ വീണ്ടും നടത്തണമെങ്കില്‍ അതു ജൂലൈയില്‍ നടത്തുമെന്നും, ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. യൂണിവേഴ്സിറ്റി പ്രവേശനത്തിനും, ഉന്നത വിദ്യാഭ്യാസത്തിനുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കാത്തിരിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉടന്‍ വീണ്ടും നടത്താന്‍ തീരുമാനമായത്. 
എന്നാല്‍ രാജ്യത്തിനു പുറത്തു നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് സിബിഎസ്ഇ യുടെ വിശദീകരണം. രാജ്യത്തിനു പുറത്ത് വേറെ ചോദ്യപേപ്പര്‍ ആയിരുന്നു. അതിനാല്‍ തന്നെ രാജ്യത്തിനു പുറത്ത് എഴുതിയ വിദ്യാര്‍ത്ഥികളെ ഈ വിവാദം ബാധിക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകളാണ് റദ്ദാക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്. 
പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നുഇക്കണോമിക്സ് പരീക്ഷ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച നിരന്തരം സംഭവിക്കുന്നതിനെതിരെ വിദ്യാര്‍ഥികളും മാതാപിതാക്കളും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നതായും ആരോപണം ഉയര്‍ന്നിരുന്നു. 
പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഇതു അധികൃതര്‍ക്കു ലഭിച്ചിരുന്നുവെങ്കിലും പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.